2017 സെപ്റ്റംബറില്‍ ബഹുമാനപ്പെട്ട ശൈഖുനാ ഉസ്താദിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരെ ഒരു കുടക്കീഴില്‍ വാര്‍ത്തെടുക്കുവാനുള്ള പദ്ധതിക്ക് രൂപം കൊടുക്കുവാന്‍ തീരുമാനിച്ചു. ആ തീരുമാനപ്രകാരം 2017 നവംബര്‍ 8-ാം തീയതിയില്‍ ڇസലാമിയ്യ അലുംനി അസോസിയേഷന്‍ڈ എന്ന നാമധേയത്തില്‍ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപംകൊണ്ടു. ഈയൊരു സംഘടന ഞങ്ങളുടെ ശൈഖുനായുടെ സ്വപ്ന പദ്ധതിയായിരുന്നു. ഇന്ന് ആ സലാമിയ്യ ഒരു വര്‍ഷമെത്തിനില്‍ക്കുന്ന വേളയില്‍ ഞങ്ങള്‍ക്ക് നിങ്ങളോട് പറയുവാനുള്ളത്. അല്ലാഹുവിന്‍റെ തൗഫീഖുകൊണ്ട് ഇന്നിതാ സലാമിയ്യ എന്ന ചെറുതണ്ട് വലുതായി പടര്‍ന്നുപന്തലിച്ച് ഒരു പടുവൃക്ഷമായി തൂപംകൊണ്ടു. ആ വൃക്ഷത്തിന്‍റെ കായ്ഫലങ്ങള്‍ ഇന്ത്യന്‍ കൈരളിയുടെ പലഭാഗത്ത് സേവനതല്‍പരരായി നിലകൊള്ളുന്നു.
ഇടുങ്ങിയ മനസ്സുകളെ സംഘടനാബോധം നല്‍കി ഉറപ്പിക്കുകയും ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികളെപ്പോലെ ഈ സലാമിയ്യയെ ആക്കിത്തീര്‍ത്തു.
ഇന്ന് ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സലാമിയ്യ എന്ന കൂട്ടായ്മക്ക് എന്തുകൊണ്ടും പ്രശസ്തി ഏറുകയാണ്. പരസ്പര സഹായവും സഹകരണവും സഹവര്‍ത്ത്വിത്വവും, മഹാമനസ്കതയും ഇത് സലാമിയ്യയുടെ പ്രത്യേകതയാണ്. എന്ന ഖുര്‍ആനിക അദ്ധ്യാപനം ഉള്‍ക്കൊണ്ട് സലാമിയ്യ എന്ന മഹത്തരമായ ഈ കൂട്ടായ്മ ഖിയാമം നാള്‍ വരെ അല്ലാഹു നിലനിര്‍ത്തട്ടെ. ആമീന്‍.”
സലാമിയ്യയുടെ ഭാവി പദ്ധതികള്‍
ഈ ആധുനിക ലോകത്ത് വിദ്യാഭ്യാസത്തിന് വളരെയേറെ പ്രസക്തിയുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ട് സംഘടനയില്‍പ്പെട്ട കുടുംബാംഗങ്ങളുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കുവാന്‍ വേണ്ടി സലാമിയ്യ അവര്‍ക്കുവേണ്ടി വായ്പാ സഹായങ്ങള്‍, സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. രോഗശയ്യയില്‍ കിടക്കുന്ന നമ്മുടെ അംഗങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതിനുവേണ്ടി അവര്‍ക്കുള്ള സാന്ത്വനപദ്ധതി. അടിയന്തിര ഘട്ടങ്ങളെ അതിജീവിക്കുവാന്‍ വേണ്ടി ഡിപ്പോസിറ്റ് പദ്ധതി. ഭവനരഹിതരായ അംഗങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഭവന പദ്ധതി.



